കേരളം

kerala

ETV Bharat / state

ലൈഫില്‍ രണ്ടര ലക്ഷം വീടുകൾ: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

നുണപ്രചരണം നടത്താന്‍ നിരവധി പേരുണ്ടെന്നും ഇതിന്‍റെ പേരിൽ ജനങ്ങൾക്ക് ഗുണകരമാവുന്ന ഒരു പദ്ധതിയും സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടര ലക്ഷം സ്വപ്ന ഭവനങ്ങൾ  ലൈഫ് മിഷൻ വീടുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  ലൈഫ് മിഷൻ പദ്ധതി  ലൈഫ് മിഷൻ വാര്‍ത്തകള്‍  chief minister ingurated life mission houses  two and half lakhs houses construction completed  life mission news  life misssion  life misssion housing project
രണ്ടര ലക്ഷം സ്വപ്‌ന ഭവനങ്ങൾ, ലൈഫ് മിഷൻ വീടുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

By

Published : Jan 28, 2021, 1:05 PM IST

Updated : Jan 28, 2021, 5:33 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ വഴി നിർമ്മിച്ച രണ്ടര ലക്ഷം വീടുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് ലൈഫ് മിഷനിലൂടെ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതിയാണ് ലൈഫ്. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന നിരവധി ജനവിഭാഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടിന് ഉണ്ടാകുന്ന നേട്ടങ്ങൾക്ക് എതിരെ നുണപ്രചരണം നടത്താൻ നിരവധി കൂട്ടർ നടക്കുന്നുണ്ട്. ഇതിന്‍റെ പേരിൽ ജനങ്ങൾക്ക് ഗുണകരമാവുന്ന ഒരു പദ്ധതിയും സർക്കാർ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടര ലക്ഷം സ്വപ്‌ന ഭവനങ്ങൾ, ലൈഫ് മിഷൻ വീടുകളുടെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ ആരംഭിച്ച മിഷനുകൾ എല്ലാം വിജയമാണ്. ആർദ്രം പദ്ധതി വഴി കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് ഒപ്പം നിന്ന് അവരെ കൈപിടിച്ച് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജാഗ്രത കുറയുന്നതിനാൽ കൊവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുന്നുണ്ട്. വിവാഹ ആഘോഷങ്ങൾ പഴയ നിലയിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ വാർഡു തല സമിതികൾ പുനരുജ്ജീവിപ്പിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Last Updated : Jan 28, 2021, 5:33 PM IST

ABOUT THE AUTHOR

...view details