തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് വില്പനയ്ക്ക് എത്തിച്ച മത്സ്യമാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. നഗരസഭയുടെ ഓപ്പറേഷൻ ഈഗിളിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ബൈപാസിലാണ് മത്സ്യം പിടികൂടിയത്. ഏകദേശം അഞ്ച് ലക്ഷം രൂപ വില വരുന്ന നവര മീനാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഫോർമാലിൻ അംശം കണ്ടെത്തിയതിനെ തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു. ജനങ്ങളുടെ ആരോഗ്യത്തെ തകർക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി
നഗരസഭയുടെ ഓപ്പറേഷൻ ഈഗിളിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ബൈപാസിലാണ് മത്സ്യം പിടികൂടിയത്
ഫോർമാലിൻ കലർന്ന രണ്ടര ടൺ മത്സ്യം പിടികൂടി
നേരത്തെ മായം കലർന്ന മത്സ്യം കണ്ടെത്താൻ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫോർമാലിൻ ഉൾപ്പടെയുള്ള രാസവസ്തുക്കൾ ചേർന്ന മത്സ്യം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യം കൊണ്ടുവരുന്ന വാഹനങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചത്.
Last Updated : Dec 19, 2019, 1:40 PM IST