തിരുവനന്തപുരം : ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകൻ ദീപുവിന്‍റെ മരണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി.വി ശ്രീനിജന്‍ എംഎല്‍എ. സത്യം പുറത്തുവരണം. തന്‍റെ ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ തയാറാണെന്നും പി.വി ശ്രീനിജൻ പറഞ്ഞു.
ദീപുവിന്‍റെ മരണം രാഷ്ട്രീയ ലക്ഷ്യത്തിനായാണ് സാബു ജേക്കബ് ഉപയോഗിക്കുന്നത്. തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കെതിരെ സാബു ജേക്കബിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീനിജന്‍ പറഞ്ഞു.