തിരുവനന്തപുരം: ബധിരയും മൂകയുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. പൗണ്ട്കടവ് സ്വദേശി മാനുവൽ (51) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. യുവതിയുടെ സഹോദരന്‍റെ സുഹൃത്തായ മാനുവൽ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തുകയും വീട്ടിൽ ഉണ്ടായിരുന്ന യുവതിയുടെ പിതാവിനെ ആസൂത്രിതമായി സാധനം വാങ്ങാൻ പറഞ്ഞ് വിട്ടതിന് ശേഷം മുറിയ്ക്കുള്ളിൽ കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
യുവതിയുടെ സഹോദരന്‍റെ സുഹൃത്തായ പ്രതി കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തുകയും വീട്ടിൽ ഉണ്ടായിരുന്ന യുവതിയുടെ പിതാവിനെ ആസൂത്രിതമായി സാധനം വാങ്ങാൻ പറഞ്ഞ് വിട്ടതിന് ശേഷം മുറിയ്ക്കുള്ളിൽ കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
യുവതിയുടെ ഞരക്കം കേട്ട് അയൽവാസികൾ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. തുമ്പ ഇൻസ്പെക്‌ടർ അജേഷിന്‍റെ നിർദ്ദേശപ്രകാരം എസ്ഐ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.