കേരളം

kerala

ETV Bharat / state

കുടുംബ വഴക്കിനെ തുടന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു - latest tvm

ഭർത്താവ് ഷാനവാസിനെ (55) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ വഴക്കിനെ തുടന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു  latest tvm  latest tvm crime
കുടുംബ വഴക്കിനെ തുടന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

By

Published : Aug 7, 2020, 8:38 PM IST

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കിളിമാനൂർ അടയമൺ ആറ്റൂർ ജുമാ മസ്ജിദിന് സമീപം സൽമിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷീജ (50) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസിനെ (55) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ഊമൺ പള്ളിക്കര ഇരപ്പിൽ കല്ലിടുക്കിൽ വീട്ടിൽ താമസിച്ചിരുന്ന ഷാനവാസിന്‍റെ കുടുംബം ഇപ്പോൾ ആയൂർ മഞ്ഞപ്പാറയാണ് താമസിച്ചു വരുന്നത്. അവിടെ നിന്നാണ് ഷാനവാസിന്‍റെ ജന്മ സ്ഥലമായ ആറ്റൂരിൽ വന്ന് വാടകക്ക് താമസമാക്കിയത്. ഷീജ ചിറയിൻകീഴ് അഴൂർ സ്വദേശിനിയാണ്. രാവിലെ 6 മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഷാനവാസ് ഉമ്മയെയും സഹോദരിയെയും അറിയിക്കുകയായിരുന്നു. അവർ വന്നശേഷം നാട്ടുകാരെ അറിയിക്കുകയും നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വീട്ടിൽ നിന്നാണ് പൊലീസ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസും മറ്റും നടത്തി വന്ന ഷാനവാസ് ഇപ്പോൾ ഓട്ടോ ഓടിക്കുകയാണ്. ഭാര്യയുമായി പതിവായി കലഹം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി അഴൂര്‍ പെരുമാതുറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: അജ്മൽ, അജാസ്.

For All Latest Updates

ABOUT THE AUTHOR

...view details