കേരളം

kerala

ETV Bharat / state

ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ്; ആശങ്കയിൽ മണക്കാട് - manacaud

ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല

covid updates in kerala  covid updates in trivandrum  manacaud  തിരുവനന്തപുരം
ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ്; ആശങ്കയിൽ മണക്കാട്

By

Published : Jun 19, 2020, 9:48 PM IST

തിരുവനന്തപുരം: ജില്ലയിൽ മണക്കാട് ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപിക്കുന്നു. ഓട്ടോ ഡ്രൈവർക്കും, ഭാര്യയ്ക്കും പതിനാല് വയസുള്ള മകൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

നേരത്തെ ഇവിടെയുള്ള മൊബൈൽ ഷോപ്പ് ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്ത് നിന്നും കൊച്ചിയിലെത്തിയ ശേഷമാണ് ഇയാൾ മണക്കാട് എത്തിയത്. ഇഞ്ചക്കലിലെ തട്ടുകടയിലും പേട്ടയിലെ താമസസ്ഥലത്തും ഇയാൾ പോയിരുന്നു. മണക്കാടുള്ള ഹോട്ടലിൽ നിന്നും പാഴ്‌സൽ വരുത്തിയിരുന്നു. കുമാരപുരത്തെ കൊറിയർ സർവീസ്, ഫോർട്ട് പോലിസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഇയാൾ പോയിട്ടുണ്ട്. സ്‌റ്റേഷനിലുണ്ടായിരുന്ന പൊലിസുകാരെ കഴിഞ്ഞ ദിവസം ക്വാറന്‍റൈനിലാക്കിയിരുന്നു .ബീമാപള്ളിയും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. മൂന്നിനെത്തിയ ഇയാളുടെ പരിശോധന ഫലം 15 നാണ് പോസിറ്റീവായത്.

ABOUT THE AUTHOR

...view details