കഴിഞ്ഞ ദിവസം വീട്ടിലേക്ക് വരികയായിരുന്ന ജിബിനെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരായ ലെനിനും സുഹൃത്തും തടഞ്ഞു നിർത്തി പേര് തിരക്കിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. ലെനിനും സുഹൃത്തുക്കളും പ്രദേശത്തെ കഞ്ചാവ് മാഫിയയാണെന്നും നിരവധിതവണ കാട്ടാക്കട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജിബിൻ ആരോപിച്ചു.
കാട്ടാക്കടയിൽ സിപിഎം ബിജെപി അക്രമങ്ങൾ തുടർക്കഥയാകുന്നു - tvm
തെരഞ്ഞെടുപ്പ് അടുക്കുംതോറും കാട്ടാക്കടയിൽ സിപിഎം ബിജെപി സംഘർഷം തുടരുന്നു. ചൊവ്വാഴ്ച രാത്രി 12:30 ന് യുവമോർച്ച പ്രവർത്തകനെ രണ്ടു പേർ ചേർന്ന് വെട്ടിപരിക്കേൽപ്പിച്ചു. കാട്ടാക്കട നക്രാംചിറ സ്വദേശി ജിബിനാണ് വെട്ടേറ്റത്.

കാട്ടാക്കടയിൽ സിപിഎം ബിജെപി സംഘർഷം
രാഷ്ട്രീയവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നും ജിബിൻ സംശയമുന്നയിച്ചു.വെട്ടേറ്റ് നിലവിളിച്ച ജിബിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർചികിത്സക്കായി കാട്ടാക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുമുമ്പും കള്ളിക്കാട് പ്രദേശത്ത് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിട്ടുണ്ട്. ജിബിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.