കേരളം

kerala

ETV Bharat / state

കരമന കൊലപാതകം: അന്വേഷണം ചെന്നൈയിലേക്ക് - അനന്തു

ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നുള്ള പ്രതികാരമാണ് യുവാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു . ഇവരിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുളള വിവരം ലഭിച്ചത്.

കൊല്ലപ്പെട്ട അനന്തു

By

Published : Mar 14, 2019, 12:35 PM IST

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ചെന്നൈയിലേക്കും. പ്രതികളിൽ ചിലർ ചെന്നൈയിലേക്ക്‌ കടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബാലു ,റോഷൻ എന്നിവരിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. സംഭവത്തിൽ 10 പ്രതികളുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലപ്പെട്ട അനന്തുവിനെ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുറ്റിക്കാട്ടിൽ വച്ച് തുടർച്ചയായി രണ്ടു മണിക്കൂറോളം മർദ്ദിച്ചു. ഇതിനിടെ അബോധാവസ്ഥയിലായ അനന്തുവിനെ ആശുപത്രിയിൽ എത്തിക്കുന്നതിനെ ചൊല്ലി വാക്കുതർക്കമുണ്ടായെന്നും പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നു. ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. കേസിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള നിർണായക തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.


ABOUT THE AUTHOR

...view details