തിരുവനന്തപുരം: കനത്ത ചൂടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനിടയിലും പൊരിവെയിലത്ത് ജോലി ചെയ്യേണ്ട ഗതികേടിലാണ് ട്രാഫിക് പൊലീസ്. കേവലം തൊപ്പി മാത്രം ധരിച്ചാണ് ഇവർ ചൂടിനെ പ്രതിരോധിക്കുന്നത്.
പൊള്ളുന്ന വെയിലാണ്... പക്ഷേ ജോലി ചെയ്യാതെ തരമില്ലല്ലോ... - ട്രാഫിക് പൊലീസ് ചൂട്
രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യാഘാതത്തിനെതിരെ ജാഗ്രതാ നിർദേശമുണ്ട്. എന്നാൽ ഈ സമയത്തും ട്രാഫിക് പൊലീസിന് നിരത്തിൽ നിന്ന് മാറാനാവില്ല.
രാവിലെ ഏഴ് മണിക്ക് ജോലിയാരംഭിക്കുന്നതോടെ പൊള്ളുന്ന ചൂട് തുടങ്ങും. അര മണിക്കർ ഇടവിട്ട് വെള്ളം കുടിച്ചെങ്കിൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ സൂര്യാഘാതത്തിനെതിരെ ജാഗ്രതാ നിർദേശമുണ്ട്. എന്നാൽ ഈ സമയത്തും ട്രാഫിക് പൊലീസിന് നിരത്തിൽ നിന്ന് മാറാനാവില്ല.
മുൻ വർഷങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്ക് പൊലീസ് തന്നെ വെള്ളമെത്തിച്ചിരുന്നു. കടുത്ത ചൂടുള്ള സമയത്ത് നേരിട്ട് വെയിലേൽക്കാതിരിക്കാനുള്ള സംവിധാനം ട്രാഫിക്ക് പൊലീസിന് അത്യാവശ്യം. തുടർച്ചയായി വെയിലേൽക്കാത്ത തരത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഡ്യൂട്ടി സമയം ക്രമീകരിക്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.