കേരളം

kerala

ETV Bharat / state

സാമൂഹിക വ്യാപന ആശങ്ക; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം - സാമൂഹിക വ്യാപന ആശങ്ക; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം

ഗരത്തിലേയ്ക്കുള്ള അഞ്ച് റോഡുകൾ അടച്ചു. സമരങ്ങളിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. കോർപ്പറേഷൻ പരിധിയിലെ ചന്തകളിൽ പകുതി കടകൾ മാത്രമേ തുറക്കു

സാമൂഹിക വ്യാപന ആശങ്ക; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം  latest covid 19
സാമൂഹിക വ്യാപന ആശങ്ക; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം

By

Published : Jun 23, 2020, 8:20 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വ്യാപന ആശങ്ക കണക്കിലെടുത്ത് കർശന ജാഗ്രത. ഉറവിടം വ്യക്തമാകാത്ത രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലേയ്ക്കുള്ള അഞ്ച് റോഡുകൾ അടച്ചു. അമ്പലത്തറ- കിഴക്കേക്കോട്ട, മരുതൂർക്കടവ് - കാലടി, ജഗതി - കിള്ളിപ്പാലം, കൈതമുക്ക് - ചെട്ടിക്കുളങ്ങര, കുമരിച്ചന്ത - അമ്പലത്തറ റോഡുകളാണ് അടച്ചത്. ഇന്ന് മുതൽ നഗരത്തിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. സമരങ്ങളിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. കോർപ്പറേഷൻ പരിധിയിലെ ചന്തകളിൽ പകുതി കടകൾ മാത്രമേ തുറക്കു. മാളുകളിലെ പച്ചക്കറി, പലവ്യഞ്ജന കടകൾക്കും ഇത് ബാധകമാണ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നറിയാൻ പരിശോധനയും വ്യാപകമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details