തിരുവനന്തപുരം: ജില്ലയില്‍ 590 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ തീരമേഖലയിലായിരുന്നു രോഗമെങ്കിൽ ഇപ്പോൾ ജില്ലയിലെ മിക്കയിടത്തും രോഗബാധ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചുനാളായി തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 5044 പേരാണ് ഇപ്പോൾ രോഗം ബാധിച്ച് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്. 512 പേർ ഇന്ന് രോഗമുക്തി നേടി.
തിരുവനന്തപുരത്ത് 590 പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ കൂടുതൽ ജാഗ്രതയോടെയുള്ള ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞതോടെ നഗരത്തിലും ഗ്രാമത്തിലും തിരക്ക് വർധിച്ചിട്ടുണ്ട്. ടെസ്റ്റുകൾ വർധിപ്പിച്ചും ബോധവത്കരണത്തിലൂടെ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തിയും ഇതിനെ നേരിടാനാണ് സർക്കാർ ശ്രമം. അടച്ചു പൂട്ടലിലൂടെ രോഗവ്യാപനം നേരിടാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.