തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടിയതായി ജില്ലാ കലക്ടർ നവജ്യോത് ഖോസ അറിയിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം നമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യക്കോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണ് പുതിയ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം; നാല് കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ കൂടി - navajyot singh khose
ചെമ്മരുത്തി മുക്ക്, കുറവര, വന്യക്കോട്, ഇഞ്ചിവിള എന്നിവിടങ്ങളാണ് പുതിയ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
കണ്ടെയ്‌ന്‍മെന്‍റ്
ആറ്റുകാൽ (വാർഡ് - 70 ), കുരിയാത്തി (വാർഡ് - 73), കളിപ്പാൻ കുളം (വാർഡ് - 69), മണക്കാട് (വാർഡ് - 72), തൃക്കണ്ണാപുരം (വാർഡ് -48), ടാഗോർ റോഡ്, (6) മുട്ടത്തറ വാർഡിലെ (വാർഡ് - 78), പുത്തൻപാലം എന്നിവിടങ്ങൾ ഒരാഴ്ച കൂടി കണ്ടെയിൻമെൻ്റ് സോണുകളായി തുടരുമെന്നും കലക്ടർ വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.