തിരുവനന്തപുരം : നിറമൺകരയിൽ ട്യൂഷൻ അധ്യാപകന്‍റെ മർദനത്തില്‍ പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്. തമലം സ്വദേശി കാർത്തികയ്ക്കാണ് അധ്യാപകന്‍റെ മർദനത്തിൽ പരിക്കേറ്റത്. ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ മോഹനനാണ് വിദ്യാർഥിയെ മർദിച്ചത്.
ക്ലാസിൽ മൊബൈൽ ഉപയോഗിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനിക്ക് മർദനം ; ട്യൂഷൻ അധ്യാപകൻ കസ്റ്റഡിയിൽ - വിദ്യാർഥിക്ക് ട്യൂഷൻ അധ്യാപകന്‍റെ മർദനം
നിറമൺകരയിലെ ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ മോഹനനാണ് വിദ്യാർഥിയെ മർദിച്ചത്
ക്ലാസിൽ മൊബൈൽ ഉപയോഗിച്ചതിന് വിദ്യാർഥിനിയ്ക്ക് നേരെ മർദനം; ട്യൂഷൻ അധ്യാപകൻ കസ്റ്റഡിയിൽ
ട്യൂഷൻ ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു മർദനം. ഇതേതുടർന്ന് ബോധരഹിതയായ കാർത്തികയെ സഹപാഠികളും മാതാപിതാക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്ത് പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മോഹനനെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.