കേരളം

kerala

ETV Bharat / state

സന്ദീപിന്‍റെ കട ഉദ്ഘാടനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി സ്‌പീക്കർ

സഭ അവസാനിക്കുന്ന ദിവസമായ 2019 ഡിസംബർ 31ന് സഭ നടപടികൾ പൂർത്തിയാക്കി സഭ പിരിയുന്നത് വരെ ഡയസില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സ്‌പീക്കറുടെ വിശദീകരണം.

സ്വർണക്കടത്ത് കേസ്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ  സന്ദിപിന്‍റെ കട ഉദ്ഘാടനം വിവാദം  നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ  gold smuggling controversy  sandeep shop carbon doctor inauguration  speaker p sreeramakrishnan explanation
സന്ദീപിന്‍റെ കട ഉദ്ഘാടനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി സ്‌പീക്കർ

By

Published : Jul 19, 2020, 5:22 PM IST

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ കട ഉദ്ഘാടനത്തില്‍ പങ്കെടുത്ത വിമർശനങ്ങൾക്ക് വിശദീകരണവുമായി സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. സമ്മേളനത്തിനിടയല്ല സഭ പിരിഞ്ഞ ശേഷമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതെന്ന് സ്പീക്കർ പറഞ്ഞു. സഭ അവസാനിക്കുന്ന ദിവസമായ 2019 ഡിസംബർ 31ന് സഭ നടപടികൾ പൂർത്തിയാക്കി സഭ പിരിയുന്നത് വരെ ഡയസില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് സ്‌പീക്കറുടെ വിശദീകരണം.

31/12/2019ലെ നിയമസഭ ദൃശ്യങ്ങൾ

നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന്‍റെ അദ്ധ്യക്ഷനായി നോട്ടീസിൽ പേരു വച്ചിരുന്ന നെടുമങ്ങാട് എംഎൽഎ സി. ദിവാകരൻ പറഞ്ഞിരുന്നു. വളരെ പ്രാധാന്യമുള്ള ചടങ്ങായി തോന്നിയില്ലെന്നും തന്‍റെ അറിവോടെയല്ല നോട്ടിസിൽ പേര് വന്നതെന്നും സി. ദിവാകരൻ വിശദീകരിച്ചു. ഇതിനു പിന്നാലെ സ്പീക്കർക്കെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. തുടർന്നാണ് നിയമസഭ പിരിഞ്ഞ ശേഷമാണ് ഉദ്ഘാടനത്തിന് പോയതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള വിശദീകരണം സ്പീക്കർ നൽകിയത്.

ABOUT THE AUTHOR

...view details