സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിംഗ് നിരോധനം - ജെ. മെഴ്സിക്കുട്ടിയമ്മ
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ എട്ടിന് രാത്രി കേരള തീരം വിടണം. ഹാർബറുകളും അന്നു പ്രവർത്തനം അവസാനിപ്പിക്കണമെന്നും ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ എട്ടു മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം നടപ്പാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ എട്ടിന് രാത്രി കേരള തീരം വിടണം. ഹാർബറുകളും അന്നു പ്രവർത്തനം അവസാനിപ്പിക്കണമെന്നും ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. പരമ്പരാഗത വള്ളങ്ങൾക്ക് നിരോധന കാലത്ത് മത്സ്യ ബന്ധനം നടത്താം. എന്നാൽ സാധരണ 80 പേർ പോകുന്ന വള്ളത്തിൽ 30 പേരും 40 പേർ പോകുന്ന വള്ളത്തിൽ 25 പേർക്കും മാത്രമെ പോകാൻ അനുമതിയുണ്ടാകു. തട്ടുമുടി വള്ളങ്ങൾ നാല് എണ്ണം ഒരുമിച്ച് പോകുന്നതിന് പകരം രണ്ടു വള്ളങ്ങൾ മാത്രമെ പോകാൻ പാടുള്ളു. അവർ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് 4500 രൂപ വീതം നൽകുന്ന സമാശ്വാസ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.