കേരളം

kerala

ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ്; ഒന്നാംപ്രതിയുടെ വീട്ടില്‍ പൊലീസ് റെയ്‌ഡ് - police raid

പരിശോധനയില്‍ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു.

റെയ്ഡ്

By

Published : Jul 14, 2019, 9:05 PM IST

തിരുവന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. തിരുവനന്തപുരം മണക്കാടുള്ള വീട്ടിലാണ് പൊലീസ് പരിശോധന. പരിശോധനയില്‍ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്ന് സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു. 12 ഉത്തരകടലാസുകള്‍ വീതമുള്ള നാല് കെട്ടുകളാണ് കണ്ടെടുത്തത്. പരിശോധന തുടരുകയാണ്.

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ്; ഒന്നാംപ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്തുന്നു

ABOUT THE AUTHOR

...view details