കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്തു നിന്ന് ബഹ്‌റൈന്‍, ദമാം പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ - തിരുവനന്തപുരം ദമാം സര്‍വീസ്

തിരുവനന്തപുരം ബഹ്റൈ‌ന്‍ സര്‍വീസ് നവംബര്‍ 30 നും തിരുവനന്തപുരം ദമാം സര്‍വീസ് ഡിസംബര്‍ 1 നും ആരംഭിക്കും. തിരുവനന്തപുരം ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുന്നത്

flight services from Trivandrum to Damam  flight services from Trivandrum to Bahrain  Air India new services from Trivandrum to Damam  Air India new services from Trivandrum to Bahrain  Air India new services  പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ  എയര്‍ ഇന്ത്യ  തിരുവനന്തപുരം ബഹ്റൈ‌ന്‍ സര്‍വീസ്  തിരുവനന്തപുരം ദമാം സര്‍വീസ്  Air India New services
തിരുവനന്തപുരത്തു നിന്ന് ബഹ്‌റൈന്‍, ദമാം എന്നിവടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

By

Published : Nov 23, 2022, 1:15 PM IST

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്‌ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം- ബഹ്റൈ‌ന്‍ സര്‍വീസ് നവംബര്‍ 30 നും തിരുവനന്തപുരം- ദമാം സര്‍വീസ് ഡിസംബര്‍ 1 നും ആരംഭിക്കും. തിരുവനന്തപുരം- ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് പ്രാദേശിക സമയം 8.5ന് എത്തിച്ചേരും.

തിരികെ ബഹ്‌റൈനില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം- ദമാം വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് പ്രാദേശിക സമയം 8.25ന് എത്തിച്ചേരും. തിരികെ ദമാമില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.25ന് പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് എത്തിച്ചേരും.

180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം ബഹ്‌റൈന്‍ സെക്‌ടറില്‍ സര്‍വീസ് ആരംഭിക്കുന്ന രണ്ടാമത്തെ എയര്‍ ലൈന്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സപ്രസ്. ഗള്‍ഫ് എയര്‍ സെക്‌ടറില്‍ ആഴ്‌ചയില്‍ 7 സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം ദമാം സെക്‌ടറില്‍ ഇത് ആദ്യ സര്‍വീസ് ആണ്.

For All Latest Updates

ABOUT THE AUTHOR

...view details