തിരുവനന്തപുരം: വനത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അസ്ഥികൂടം കണ്ടെത്തി. മൂന്നുമാസം പഴക്കം ചെന്ന അസ്ഥികൂടം പുരുഷൻ്റേതാണെന്നാണ് നിഗമനം. പാങ്ങോട് മൈലമൂട് വനത്തിൽ സുമതിയെ കൊന്ന വളവിന് സമീപത്ത് റോഡിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള മരത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് വനത്തിൽ തൂങ്ങിയ നിലയിൽ അസ്ഥികൂടം, മൂന്നുമാസം പഴക്കം ; അന്വേഷണം - സുമതി വളവിന് സമീപം അസ്ഥികൂടം കണ്ടെത്തി
മൂന്നുമാസം പഴക്കം ചെന്ന അസ്ഥികൂടം പുരുഷൻ്റേതാണെന്നാണ് നിഗമനം
തിരുവനന്തപുരത്ത് വനത്തിൽ തൂങ്ങിയ നിലയിൽ അസ്ഥികൂടം, മൂന്നുമാസം പഴക്കം ; അന്വേഷണം
ALSO READ:പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് വെടിയേറ്റു
ഭരതന്നൂർ സെക്ഷനിലെ വനമേഖലയിലാണ് ഈ സ്ഥലം. 50 വയസ് പ്രായം തോന്നിക്കുമെന്നാണ് പ്രാഥമികനിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അടുത്തിടെ കാണാതായവരുടെ പട്ടിക ശേഖരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Last Updated : Feb 6, 2022, 7:47 PM IST