തിരുവനന്തപുരം:ലഹരിവിരുദ്ധ ജാഥയ്ക്ക് ശേഷം മദ്യപിച്ച് നൃത്തം ചെയ്‌ത സംഭവം വിവാദമായതോടെ എസ്‌എഫ്‌ഐ നേതാക്കൾക്കെതിരെ നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടറി ഗോകുൽ ഗോപിനാഥ്, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കി.
ലഹരിവിരുദ്ധ ജാഥയ്ക്ക് പിന്നാലെ മദ്യപിച്ച് നൃത്തം; എസ്എഫ്ഐ നേതാക്കളെ സ്ഥാനത്ത് നിന്നും നീക്കി - Trivandrum sfi president and secreatary suspended
തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടറി ഗോകുൽ ഗോപിനാഥ്, പ്രസിഡന്‍റ് ജോബിൻ ജോസ് എന്നിവർക്കെതിരെയാണ് നടപടി
ലഹരിവിരുദ്ധ ജാഥയ്ക്ക് ശേഷം സംസ്‌കൃത കോളജ് പരിസരത്ത് എസ്എഫ്ഐ നേതാക്കൾ മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. നവംബർ 11ന് ഉണ്ടായ സംഭവം പാർട്ടി നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുകയും പരാതി ലഭിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് നടപടി.
നേരത്തെ വനിത നേതാവിന് നേരെ മോശമായി പെരുമാറിയതിന് മുൻ ജില്ല സെക്രട്ടറി ജെ ജെ അഭിജിത്തിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾക്ക് എതിരെ നടപടിയുമായി പാർട്ടി രംഗത്തെത്തിയത്. ലഹരി വിരുദ്ധ പരിപാടികൾക്ക് പിന്നാലെ ബാറിൽ കയറി മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ നടപടിയുണ്ടായിരുന്നു.