സെക്രട്ടേറിയറ്റിലെ ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നല്‍കും
സ്വർണം പിടികൂടിയ ശേഷമുള്ള ദിവസങ്ങളില്‍ പ്രതികൾ സെക്രട്ടേറിയറ്റിലെ ശിവശങ്കറിന്‍റെ ഓഫീസില്‍ എത്തിയോയെന്നത് കണ്ടെത്താനാണ് എൻഐഎയുടെ നീക്കം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎക്ക് നല്‍കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം. ജൂലായ് ഒന്ന് മുതല്‍ 12 വരെയുള്ള ദൃശ്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എൻഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണം പിടികൂടിയ ശേഷമുള്ള ഈ ദിവസങ്ങളിൽ പ്രതികൾ ആരെങ്കിലും സെക്രട്ടേറിയറ്റിലെ ശിവശങ്കറിന്‍റെ ഓഫീസിൽ എത്തിയോ എന്ന് കണ്ടെത്താനാണ് എൻഐഎ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. പ്രതികൾ എത്തിയെങ്കിൽ അത് സ്വർണം വിട്ടു കിട്ടുന്നതിന് സഹായം തേടിയാകാമെന്നാണ് നിഗമനം. ദൃശ്യങ്ങൾ കേസിൽ നിർണായകമാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.