തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ നിലവിലെ സ്ഥിതി പ്രതീക്ഷ നൽകുന്നതെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് മരിച്ചയാൾക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇനി രണ്ട് പേർ മാത്രമാണ് രോഗബാധിതരായുള്ളത്. നാൽപതോളം പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥിതി പ്രതീക്ഷ നല്‍കുന്നു; ജാഗ്രത തുടരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ - പോത്തൻകോട് കൊവിഡ്
പോത്തൻകോട് മരിച്ചയാൾക്ക് രോഗം ബാധിച്ചതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സ്ഥിതി പ്രതീക്ഷ നല്‍കുന്നു; ജാഗ്രത തുടരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഓരോ വിഭാഗങ്ങൾക്കായി ലോക് ഡൗൺ നിയന്ത്രണത്തിൽ അനുവദിക്കുന്ന ഇളവുകൾ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രം ഉപയോഗപ്പെടുത്തണം. ജാഗ്രത വെടിയുന്ന പ്രവൃത്തികൾ അനുവദിക്കാനാവില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.