തിരുവനന്തപുരം: ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ. ജില്ലയിൽ ഇരട്ട വോട്ട് തടയാൻ കർശന നടപടികൾ സ്വീകരിച്ചതായും കലക്ടർ പറഞ്ഞു.
വോട്ടെടുപ്പിന് സജ്ജമായി തിരുവനന്തപുരം - പോളിങ്
ഇരട്ട വോട്ട് തടയാൻ ജില്ലയിൽ കർശന നടപടികൾ
![വോട്ടെടുപ്പിന് സജ്ജമായി തിരുവനന്തപുരം trivandrum ready for polling വോട്ടെടുപ്പിന് സജ്ജമായി തിരുവനന്തപുരം ഇരട്ട വോട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ പോളിങ് election 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11284132-thumbnail-3x2-jkj.jpg)
വോട്ടെടുപ്പിന് സജ്ജമായി തിരുവനന്തപുരം
വോട്ടെടുപ്പിന് സജ്ജമായി തിരുവനന്തപുരം
ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയ വോട്ടർമാരുടെ പട്ടിക പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന് തന്നെ കൈമാറും. ലിസ്റ്റിൽ ഉൾപ്പെട്ടവർ വോട്ട് ചെയ്യാൻ എത്തുമ്പോൾ കൈയ്യൊപ്പിന് പകരം അവരുടെ വിരലടയാളം രേഖപ്പെടുത്തും. ഇവരുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ പ്രത്യേകം സജ്ജീകരിച്ച ആപ്പിൽ അപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യും. വിരലിലെ മഷി ഉണങ്ങിയതിന് ശേഷം മാത്രമെ പോളിങ് ബൂത്ത് വിടാൻ അനുവദിക്കുവെന്നും കലക്ടർ അറിയിച്ചു.
Last Updated : Apr 5, 2021, 1:45 PM IST