തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ എൻഐഎ അന്വേഷണസംഘം കടന്നു ചെന്ന സംഭവം സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് അന്വേഷണം പോകുന്നത്. ഇതിന് മുൻപ് മുഖ്യമന്ത്രി മാന്യമായി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എൻഐഎ സെക്രട്ടേറിയറ്റില്‍ എത്തിയ സംഭവം സംസ്ഥാനത്തിന് അപമാനമെന്ന് രമേശ് ചെന്നിത്തല - secretariat controversy
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംഭവം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.എൻഐഎ അന്വേഷണ സംഘം സെക്രട്ടേറിയറ്റിൽ എത്തിയ ഗുരുതരമായ ഒരു സംഭവം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
എൻഐഎ അന്വേഷണ സംഘം സെക്രട്ടേറിയറ്റിൽ എത്തിയ ഗുരുതരമായ ഒരു സംഭവം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നാല് വർഷത്തിനിടെ കൺസൾട്ടൻസി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഐടി വകുപ്പിലെ നിയമനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ വിശ്വാസമില്ല. സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് എം.പിമാർ ഓഫീസിലും വീടുകളിലും സത്യഗ്രഹമിരിക്കുമെന്നും ചെന്നിത്തല അറിയിച്ചു.