സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത - kerala rain updates news
ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ടാണ്. അതേസമയം നാളെ മഴയുടെ ശക്തി കുറയുമെന്നാണ് കാലവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം.