കേരളം

kerala

ETV Bharat / state

ശിവശങ്കറിന്‍റെ വീട്ടിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച് - youth congress bjp protest

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസും ശിവശങ്കറിന്‍റെ പൂജപ്പുരയിലെ വീട്ടിലേക്ക് മാർച്ച് നടത്തി.

സ്വർണക്കടത്ത് കേസ്  ശിവശങ്കറിന്‍റെ വീട്ടിലേക്ക് പ്രതിഷേധം  യൂത്ത് കോൺഗ്രസ് ബിജെപി പ്രതിഷേധം  മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ  gold smuggling case news  youth congress bjp protest  former principal secretary sivasankar
ശിവശങ്കറിന്‍റെ വീട്ടിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച്

By

Published : Jul 13, 2020, 1:15 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ വീടിന് മുന്നിലേക്ക് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ മാർച്ച്. കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും യൂത്ത് കോൺഗ്രസുമാണ് പൂജപ്പുരയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.

ശിവശങ്കറിന്‍റെ വീട്ടിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ മാർച്ച്

ബിജെപി പ്രവർത്തകർ ശിവശങ്കറിന്‍റെ കോലം കത്തിച്ചു. കഴിഞ്ഞ ദിവസം ശിവശങ്കർ വാടകയ്ക്ക് താമസിച്ചിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലേക്കും യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് വീടിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു.

ABOUT THE AUTHOR

...view details