തിരുവനന്തപുരം: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരങ്ങൾക്ക് നിയന്ത്രണം വന്നതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഓൺലൈൻ സമരത്തിന് യുഡിഎഫ്. സ്‌പീക്ക് അപ്പ് കേരള എന്ന പേരില്‍ ഓഗസ്റ്റ് ഒന്നിനും പത്തിനും ജനപ്രതിനിധികളെയും നേതാക്കളെയും പങ്കെടുപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് സംസ്ഥാനത്തെ യുഡിഎഫ് എംഎൽഎമാരും എംപിമാരും തങ്ങളുടെ വീട്ടിലോ ഓഫീസിലോ സത്യാഗ്രഹം ഇരിക്കും.
മുഖ്യന്‍റെ രാജിക്ക് ഓൺലൈൻ പ്രക്ഷോഭം: സ്‌പീക്ക് അപ്പ് കേരളയുമായി പ്രതിപക്ഷ സമരം - udf online protest
സ്‌പീക്ക് അപ്പ് കേരള എന്ന പേരില്‍ ഓഗസ്റ്റ് ഒന്നിനും പത്തിനും ജനപ്രതിനിധികളെയും നേതാക്കളെയും പങ്കെടുപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
![മുഖ്യന്‍റെ രാജിക്ക് ഓൺലൈൻ പ്രക്ഷോഭം: സ്‌പീക്ക് അപ്പ് കേരളയുമായി പ്രതിപക്ഷ സമരം സ്‌പീക്ക് അപ്പ് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് നിയന്ത്രണം യുഡിഎഫ് സമരം യുഡിഎഫ് ഓൺലൈൻ സമരം udf online protest opposition leader ramesh chennithala covid restrictions udf online protest speak up kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8177813-259-8177813-1595752232611.jpg)
മുഖ്യമന്ത്രി രാജിവെക്കുക, സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ എന്നിവ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എംപിമാരും എംഎൽഎമാരും സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകൾ വഴി സമര കാരണങ്ങൾ ജനങ്ങളോട് വിശദീകരിക്കും. ഓഗസ്റ്റ് 10ന് പ്രാദേശിക തലത്തിലും ജനപ്രതിനിധികൾ ഇത്തരത്തിൽ സമരം ചെയ്യും. സംസ്ഥാനത്തെ തദേശ ഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലെയും യുഡിഎഫ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് സമരം. ജനപ്രതിനിധി ഇല്ലാത്ത വാർഡുകളിൽ യുഡിഎഫ് നിയോഗിക്കുന്ന പ്രാദേശിക നേതാക്കളാവും സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.