കേരളം

kerala

ETV Bharat / state

ധാരാവി മോഡല്‍ കേരളത്തില്‍ ആവർത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല - kerala covid prevention news

കൊവിഡ് വിവരങ്ങളില്‍ സുതാര്യത ഇല്ലാത്തതാണ് രോഗ വ്യാപനം വർധിപ്പിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല  സ്വർണക്കടത്ത് കേസ്  opposition leader ramesh chennithala  chennithala against chief minister  kerala covid prevention news  gold smuggling case updates
ധാരാവി മോഡല്‍ കേരളത്തില്‍ ആവർത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല

By

Published : Jul 30, 2020, 2:31 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സർക്കാർ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരാവി മോഡല്‍ കേരളത്തിലും ആവർത്തിക്കുകയാണ്. കൊവിഡ് വിവരങ്ങളില്‍ സുതാര്യത ഇല്ലാത്തത് രോഗ വ്യാപനം വർധിപ്പിക്കുന്നു. നിയമ ലംഘനത്തിന് നടപടി എടുക്കുന്ന ചുമതലയിലേക്ക് മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ചെന്നിത്തല ആരോപിച്ചു. എതിർക്കുന്നവരെ മുഖ്യമന്ത്രി പ്രത്യേക മാനസിക അവസ്ഥയുള്ളവരായി ചിത്രീകരിക്കുന്നു. തനിക്കല്ല പ്രത്യേക മാനസികസ്ഥ, അത് മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു.

ധാരാവി മോഡല്‍ കേരളത്തില്‍ ആവർത്തിക്കുന്നു എന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും സർക്കാരും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുപോലെ സംശയത്തിന്‍റെ നിഴലിൽ വന്നിട്ടില്ല. പിണറായി വിജയന് ആ സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഓഗസ്റ്റ് പത്തിന് ശേഷം യുഡി എഫിന്‍റെ സമരരൂപം മാറുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details