തിരുവനന്തപുരം:ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.നെടുമങ്ങാട് കരകുളം കൈപ്പിടിയിൽ ആരൂർ മുല്ലശേരി മാടപ്പാട് വീട്ടിൽ സ്മിത (38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സജീവ് (42)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി - കുടുംബ വഴക്ക്
ഭർത്താവ് സജീവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാളുകളായി സ്ത്രീധനത്തെ ചൊല്ലി വീട്ടിൽ സജീവൻ ഭാര്യയുമായി വഴക്കിടാറുണ്ട്. ഇന്നലെയും ഇത്തരത്തിൽ വീട്ടിൽ ബഹളം നടക്കുകയും സ്മിത വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് ഓടുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് സ്മിതയെ വീട്ടിൽ എത്തിച്ചു എങ്കിലും വീണ്ടും സജീവൻ സ്മിതയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രഥമിക വിവരം. നഴ്‌സ് ആയി ജോലി നോക്കിയിരുന്ന സ്മിതയുടെ സർട്ടിഫിക്കറ്റുകൾ സജീവൻ നശിപ്പിച്ചതിനാൽ നെടുമങ്ങാട് ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി നോക്കി വരികയായിരുന്നു സ്മിത.
10 മണിയോടെ ഫോൻസിക്ക് സംഘം സംഭവസ്ഥലത്ത് എത്തും. ശേഷം തുടർ നടപടികൾ നടക്കും. മക്കൾ പാർവതി പത്താം ക്ലാസിലും ഭദ്ര എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.