തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിലെ ഡോക്ടർമാരുടെ സസ്പെൻഷൻ പിൻവലിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികൾ പിൻവലിക്കുന്നത്. രോഗിയെ ചികിത്സിച്ച ആറാം വാർഡിലെ ജീവനക്കാരുടെ മൊഴി ആരോഗ്യവകുപ്പ് ഡയറക്ടർ രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. സംഭവത്തിന് കാരണം ജീവനക്കാരുടെ കുറവാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.
രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടർമാരുടെ സസ്പെൻഷൻ പിൻവലിക്കും - doctors suspension news
ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികൾ പിൻവലിക്കുന്നത്
![രോഗിയെ പുഴുവരിച്ച സംഭവം; ഡോക്ടർമാരുടെ സസ്പെൻഷൻ പിൻവലിക്കും മെഡിക്കല്‍ കോളജ് ആശുപത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ സസ്പെൻഷൻ വാർത്ത trivandrum medical college hospital doctors suspension news covid patient wormed news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9065553-628-9065553-1601953238102.jpg)
അതേസമയം, രോഗിയെ പരിചരിക്കുന്നതിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അച്ചടക്ക നടപടികൾ ഉടൻ ഉണ്ടാകില്ല. സംഭവത്തില്‍ സർക്കാർ തുടർ റിപ്പോർട്ട് ആവശ്യപ്പെടാനും സാധ്യതയുണ്ട്. സസ്പെൻഷൻ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഡോക്ടർമാരുടെ സമരത്തെ തുടർന്ന് തീരുമാനം പുനപരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാന്ന് ഡോക്ടർമാർ സമരം അവസാനിപ്പിച്ചത്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസർ ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി രജനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരുടെ സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും.