തിരുവനന്തപുരം: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തമിഴ്നാട് കൂടംകുളം സ്വദേശിയായ ഷാജിയാണ് ആറ്റിൻകര പള്ളിയ്ക്ക് സമീപത്തുനിന്ന് തിരുവല്ലം പൊലീസിന്റെ പിടിയിലായത്. ഇയാൾ പെൺകുട്ടിയെ വണ്ടിത്തടത്തുവച്ചും കൂടംകുളത്തുള്ള പ്രതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
പൂന്തുറ സ്വദേശിയായ മാതാവിന്റെ ബന്ധുവായ പ്രതി മാതാവിന്റെ വാടകവീട്ടിൽ താമസിക്കാനെത്തിയ കാലയളവിലാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കൂടാതെ കുട്ടിയെ തമിഴ്നാട്ടിലുള്ള പ്രതിയുടെ വീട്ടിൽ നിൽക്കുന്നതിനായി പോയ സമയത്തും പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴിനൽകി.