തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് കർശന പൊലീസ് പരിശോധന. സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങളോ, ആളുകളോ നഗരത്തില്‍ കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് പൊലീസ് പരിശോധന. ഈ മേഖലയില്‍ നിന്ന് വാഹനങ്ങളുമായി സെക്രട്ടേറിയറ്റ് ഭാഗത്ത് എത്തിയവർക്കെതിരെ കേസെടുത്തു. വ്യാപനം ഭയക്കുന്ന ആര്യനാട് പഞ്ചായത്തിൽ നിന്നുള്ളവർ നഗരത്തിലെത്താതിരിക്കാൻ വഴയിലയിലും പൊലീസ് പരിശോധനയുണ്ട്.
പഴുതടച്ച് പൊലീസ്; തിരുവനന്തപുരത്ത് കർശന പരിശോധന - trivandrum triple lock down news
സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനമുണ്ടായതിനെ തുടർന്ന് ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങളോ, ആളുകളോ നഗരത്തില്‍ കടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് പരിശോധന.
അതീവജാഗ്രതയില്‍ തിരുവനന്തപുരം; കർശന പൊലീസ് പരിശോധന
അതേസമയം, കോർപറേഷൻ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം നേരിയ ഇളവ് പ്രഖ്യാപിച്ചു. രാവിലെ ഏഴ് മുതൽ 11 വരെ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക്11 മണി മുതൽ ഒരു മണിക്കൂർ വിതരണക്കാരിൽ നിന്ന് സ്റ്റോക്ക് സ്വീകരിക്കാം. ഈ സമയത്ത് വിൽപ്പന അനുവദിക്കില്ല.
Last Updated : Jul 9, 2020, 5:52 PM IST