തിരുവനന്തപുരം:ബ്രേക്ക്‌ഡൗൺ മൂലം സർവീസ് സമയത്ത് ബസുകൾ വഴിയില്‍ കിടക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. ബ്രേക്ക്‌ഡൗണായോ അപകടം കാരണമോ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് സിഎംഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യമുണ്ടായാല്‍ അരമണിക്കൂറില്‍ പകരം യാത്ര സംവിധാനമൊരുക്കാനാണ് നിര്‍ദ്ദേശം.
ജനവിശ്വാസ്യത വർധിപ്പിക്കുന്നതിന് നടപടി
ഇത്തരം സാഹചര്യങ്ങളിൽ ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന അവസ്ഥ ഒഴിവാക്കി കെഎസ്ആര്‍ടിസി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നടപടി. മുന്‍കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുമ്പ് റദ്ദാക്കുന്ന രീതിയും നിര്‍ത്തലാക്കി.
ALSO READ:അനന്യയുടെ തൂങ്ങിമരണം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി സാമൂഹ്യനീതി വകുപ്പ്
ദീര്‍ഘദൂര യാത്രകൾക്കും ആശ്വാസം
കെഎസ്ആര്‍ടിസി ബസുകള്‍ യാത്രാവേളയില്‍ ബ്രേക്ക്ഡൗണ്‍ അല്ലെങ്കില്‍ ആക്‌സിഡന്‍റ് ആയാൽ കണ്ടക്‌ടര്‍മാര്‍ അഞ്ചു മിനിറ്റിനകം വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അതിന്‍റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഉടന്‍ തന്നെ തൊട്ടടുത്ത ഡിപ്പോയില്‍ അറിയിക്കുകയും തുടര്‍ന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.
സര്‍വീസ് നടത്തിയ ബസിന്‍റെ അതേ ക്ലാസില്‍ ഉള്ള ബസ് ലഭ്യമായില്ലെങ്കില്‍ താഴത്തെയോ മുകളിലത്തെയോ ശ്രേണിയില്‍ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് സര്‍വീസ് തുടരുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ALSO READ:പ്രകൃതി ദുരന്തങ്ങൾക്കും മഹാമാരികൾക്കുമെതിരായ കേരളത്തിന്‍റെ പോരാട്ടത്തിന് ലോക ബാങ്കിന്‍റെ സഹായം
ഒരു സര്‍വീസിന്‍റെ ഓണ്‍വേര്‍ഡ് ട്രിപ്പില്‍ ബ്രേക്ക്ഡൗണ്‍, ആക്‌സിഡന്‍റ് എന്നിവ കാരണം സര്‍വീസ് മുടങ്ങിയാല്‍ ഈ സര്‍വീസിന്‍റെ റിട്ടേണ്‍ ട്രിപ്പില്‍ മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ കണ്ടക്‌ടര്‍മാര്‍ ഈ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും കെഎസ്ആര്‍ടിസി എംഡി നിര്‍ദ്ദേശം നല്‍കി.