കേരളം

kerala

ETV Bharat / state

കീം പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കൊവിഡ് - st antonys school valiyathura news

വലിയതുറ സെന്‍റ് ആന്‍റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

കീം പരീക്ഷ വാർത്ത  വലിയതുറ സെന്‍റ് ആന്‍റണീസ് സ്‌കൂൾ  കീം പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കൊവിഡ്  keam exam news  st antonys school valiyathura news  keam exam student positive
കീം പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കൊവിഡ്

By

Published : Jul 22, 2020, 12:15 PM IST

തിരുവനന്തപുരം: കീം പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വലിയതുറ സെന്‍റ് ആന്‍റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൈമനത്തെ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിയായ വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ കീം പരീക്ഷ എഴുതിയ നാല് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

പരീക്ഷ കേന്ദ്രത്തിൽ എത്തിയ ഒരു രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. പൂന്തുറ ഉൾപ്പടെ രോഗ വ്യാപനം ശക്തമായ മേഖലയിലെ വിദ്യാർഥികൾക്കായി ഒരുക്കിയ പ്രത്യേക പരീക്ഷ കേന്ദ്രമാണ് വലിയതുറ സെന്‍റ് ആന്‍റണീസ് സ്കൂൾ. ഇന്ന് രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ മാതാവിന് കഴിഞ്ഞ 20ന് രോഗം സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details