തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് കർക്കടക വാവുബലി ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ്. മുൻ വർഷത്തേത് പോലെ ജനങ്ങളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. ചടങ്ങുകൾ വീടുകളില്‍ തന്നെ നടത്തണമെന്ന് നിർദേശം. പൊതു ജനങ്ങളെയും കർക്കടക വാവുബലി ചടങ്ങ് നടത്തുന്ന സ്ഥാപനങ്ങളെയും ആരാധനാലയ മേധാവിമാരെയും ഇത് അറിയിക്കാൻ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശം നല്‍കി.
കർക്കടക വാവുബലി ചടങ്ങ് വീടുകളില്‍ നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി - trivandrum covid restrictions
മുൻ വർഷത്തേത് പോലെ ജനങ്ങളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ചടങ്ങുകൾ വീടുകളില്‍ തന്നെ നടത്തണമെന്ന് നിർദേശം.
കർക്കട വാവുബലി ചടങ്ങ് വീടുകളില്‍ നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി
ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ മതപരമായ ചടങ്ങുകള്‍ക്കും ജൂലായ് 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാർ നിർദേശം അനുസരിച്ചാണ് തീരുമാനം. ഇത്തവണ കര്‍ക്കടക വാവുബലി ചടങ്ങുകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ജൂലായ് 20നാണ് കര്‍ക്കടക വാവ്.