തിരുവനന്തപുരം:മകൾ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന് സ്വപ്ന സുരേഷിന്‍റെ അമ്മ. മകൾ കള്ളക്കടത്ത് കേസിൽ പ്രതിയായി എന്ന് അറിയുന്നത് മാധ്യമങ്ങളിലൂടെ ആണ്. കാലങ്ങളായി വിദേശത്തുള്ള തങ്ങൾക്ക് ഇത്തരമൊരു പ്രവൃത്തി ചെയ്യേണ്ട ആവശ്യം ഇല്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് സ്വപ്നയുടെ അമ്മ - swapna suresh
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്‍റെ അമ്മ മാധ്യമങ്ങളോട്
![തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെയെന്ന് സ്വപ്നയുടെ അമ്മ തിരുവനന്തപുരം സ്വപ്നയുടെ അമ്മ Trivandrum gold smuggling swapna suresh wapna suresh mother](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7924530-thumbnail-3x2-ghsd.jpg)
മകൾ മുമ്പ് പേട്ട സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചിരുന്നുവെങ്കിലും ദാമ്പത്യം മുറിയുകയായിരുന്നു തുടർന്ന് പുനർ വിവാഹം നടത്തി. ഏപ്രിൽ മരണപ്പെട്ട സ്വപ്നയുടെ അച്ഛന്‍റെ മരണാനന്തര ചടങ്ങിന് നാട്ടിൽ വന്നിരുന്നു. എന്നാൽ ഇവിടെ വന്നു നിൽക്കുന്നത് ഇപ്പോഴത്തെ ഭർത്താവിന് താല്പര്യം ഉണ്ടായിരുന്നില്ലെന്ന് സ്വപ്ന പറഞ്ഞതായും അമ്മ പറഞ്ഞു.
ഫോണിലൂടെ മകളെ ബന്ധപ്പെടാറുണ്ടെന്നും അമ്മ വെളിപ്പെടുത്തി. സ്വപ്നയുടെ രണ്ടു സഹോദരന്മാരിൽ ഒരാൾ വിദേശത്തും മറ്റൊരാൾ ഇപ്പോൾ നാട്ടിലുമുണ്ട്. കുടുംബപരമായി സാമ്പത്തിക ഭദ്രതയുള്ള ഇവർ നാട്ടുകാരുമായി അത്ര അടുത്ത് ഇടപഴകിയിരുന്നില്ല - അവര്‍ പറഞ്ഞു.