തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് ഇന്ന് നിർണായകം. കൊച്ചി എൻഐഎ ആസ്ഥാനത്ത് ശിവശങ്കര്‍ ഇന്ന് ഹാജരാവും. പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വസതിയില്‍ നിന്നും ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചു.
എം. ശിവശങ്കറിന് ഇന്ന് നിർണായകം - gold smuggling case news
പുലര്‍ച്ചെ നാലരയോടെ പൂജപ്പുരയിലെ വസതിയില്‍ നിന്നും ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചു
തിരുവനന്തപുരത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയില്‍ അന്വേഷണ സംഘം തൃപ്തരല്ലാത്തതിനാലാണ് കൊച്ചിയിലെത്താന്‍ നോട്ടീസ് നല്‍കിയതെന്നാണ് സൂചന. സ്വപ്‌നയും കൂട്ടാളികളുമായുള്ളത് സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. സൗഹൃദത്തെ കള്ളകടത്തിന് ഇവര്‍ ഉപയോഗിച്ചോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘം സംശിയിക്കുന്നുണ്ട്.
കള്ളക്കടത്തിന്‍റെ ഗൂഡാലോചന നടന്നു എന്ന് സംശയിക്കുന്നയിടങ്ങളിലെ ശിവശങ്കറിന്‍റെ സാന്നിധ്യമാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ശിവശങ്കറിന്‍റെ ഫോണ്‍ വിളികളുടെ വിവരങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും സംഘം വിശദമായി പരിശോധിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിലെ ചോദ്യം ചെയ്യല്‍ ഇതിന്‍റെ അടിസ്ഥാനത്തിലാകും. 56 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയതായും സൂചനയുണ്ട്.