തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജില്ലയിൽ പ്ലാസ്റ്റിക്കിന് കർശന വിലക്ക്. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പപ്പറുകൾ, പ്ലാസ്റ്റിക് നൂലുകൾ, പ്ലാസ്റ്റിക് റിബണുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ജില്ലാ കലക്‌ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്ലാസ്റ്റിക്ക് വിലക്കി ജില്ല കലക്‌ടർ - തെരഞ്ഞെടുപ്പ് 2020
കോട്ടൺ തുണികൾ, പേപ്പർ, പോളി എത്ത്‌ലീൻ തുടങ്ങിയ പരിസ്ഥിതിക്ക് ചേർന്ന വസ്‌തുക്കൾ ഉപയോഗിച്ച് മാത്രമായിരിക്കണം തെരഞ്ഞെടുപ്പ് പ്രചാരണമെന്നും കലക്‌ടർ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്ലാസ്റ്റിക്ക് വിലക്കി ജില്ലാ കലക്‌ടർ
പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ബോർഡുകൾ, ബാനറുകൾ കൊടിതോരണങ്ങൾ എന്നിവയും ഉപയോഗിക്കാൻ പാടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കും കോട്ടൺ തുണികൾ, പേപ്പർ, പോളി എത്ത്‌ലീൻ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾ മാത്രമെ ഉപയോഗിക്കാൻ പാടുള്ളുവെന്നും കലക്‌ടർ അറിയിച്ചു.