തിരുവനന്തപുരം: വിവാദ ലൈവിനെ സംബന്ധിച്ച് പ്രതികരണവുമായി തിരുവനന്തപുരം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ. തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും കൂടുതൽ പറയാനില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കലക്ടർ മറുപടി നൽകി. ഇത് വിവാദങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല. ദുരിതാശ്വാസത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്നും കലക്ടർ പ്രതികരിച്ചു.
വിവാദ ലൈവ്; ദുരിതാശ്വാസത്തിന് പ്രഥമ പരിഗണനയെന്ന് കലക്ടര്‍
തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കലക്ടറുടെ പ്രതികരണം.
ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ച തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് ലൈവിലെ പരാമർശമായിരുന്നു വിവാദമായത്. ഫേസ്ബുക്ക് വീഡിയോക്ക് താഴെ കലക്ടറെ രൂക്ഷമായി വിമര്‍ശിക്കുന്ന കമന്‍റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ വിഷയത്തിൽ കലക്ടറെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വസ്തുക്കള്‍ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞതിനെ സഹായമേ വേണ്ട എന്ന തരത്തിൽ വളച്ചൊടിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന.