തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗണിനിടയിലും രോഗ വ്യാപനം രൂക്ഷമാകുന്നു. തലസ്ഥാനത്ത് 95 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 77 പേർ പൂന്തുറയില്‍ നിന്നാണ്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒൻപത് പേർ പത്ത് വയസില്‍ താഴെയുള്ള കുട്ടികളാണ്. രോഗം ബാധിച്ചവരില്‍ കിംസ് ആശുപത്രിയിലെ മൂന്ന് ജീവനക്കാരുമുണ്ട്. കടകംപള്ളി സ്വദേശികളായ 38 വയസുള്ള പുരുഷനും 32 വയസുള്ള സ്ത്രീക്കും, ചെട്ടിക്കുന്ന് സ്വദേശനിയായ 20 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 32 കാരിയുടെ ഒന്നര വയസുള്ള മകൾക്കും രോഗം ബാധിച്ചിട്ടുണ്ട്. പനവൂർ സ്വദേശിയായ 45 വയസുള്ള പൊലീസുകാരൻ, വള്ളക്കടവ് സ്വദേശി (33), അമ്പലത്തറ സ്വദേശിയായ വിദ്യാർഥി (14), പാച്ചല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ (43), വട്ടപ്പാറ സ്വദേശി ഡ്രൈവർ (40), പട്ടം സ്വദേശികളായ മൂന്നു പേർ, ഇതിൽ ഒരാൾ കാൻസർ രോഗിയാണ്. മണക്കാട് സ്വദേശികളായ 47 കാരനായ ഓട്ടോ ഡ്രൈവർ, 40 വയസുള്ള സ്ത്രീ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. വലിയതുറ സ്വദേശിനിയായ 44 കാരിക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷം; 95 പേർക്ക് കൂടി കൊവിഡ് - kerala covid news
തലസ്ഥാനത്ത് 95 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 77 പേർ പൂന്തുറയില്‍ നിന്നാണ്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.
![തലസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷം; 95 പേർക്ക് കൂടി കൊവിഡ് തിരുവനന്തപുരം കൊവിഡ് വാർത്ത കേരള കൊവിഡ് വാർത്തകൾ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തിരുവനന്തപുരം കൊവിഡ് കണക്ക് trivandrum covid updates kerala covid news trivandrum tripple lock down news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7961779-1070-7961779-1594306911387.jpg)
തലസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ 190 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് പരിശോധന ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തലസ്ഥാന നഗരിയിൽ മാത്രമാണ് എന്ന് കരുതി മറ്റ് പ്രദേശങ്ങൾ ആശ്വാസം കൊള്ളേണ്ട. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ സമ്പർക്ക വ്യാപനത്തിലേക്കും സൂപ്പർ സ്‌പ്രെഡിലേക്കും എത്താൻ വലിയ സമയം വേണ്ട എന്നാണ് പൂന്തുറ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പുതുതായി 679 പേരെ നിരീക്ഷണത്തിലാക്കി. ഇതിൽ 78 പേർ ആശുപത്രികളിലാണ്. 19,199 പേരാണ് ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്.