കേരളം

kerala

ETV Bharat / state

ഓണസദ്യ മാലിന്യക്കുപ്പയില്‍ എറിഞ്ഞവരെ സസ്പെൻഡ് ചെയ്‌ത സംഭവം : നഗരസഭ നടപടിക്കെതിരെ വ്യാപക പ്രതിഷേധം - തിരുവനന്തപുരം

ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി

ഓണസദ്യ മാലിന്യകുപ്പയിൽ  മേയർക്കെതിരെ വ്യാപക പ്രതിഷേധം  Trivandrum corporation issue  suspension  onasadya  garbage dump  Protest  തിരുവനന്തപുരം  ഓണാഘോഷം
ഓണസദ്യ മാലിന്യകുപ്പയിൽ എറിഞ്ഞവരെ സസ്പെൻഡ് ചെയ്‌ത സംഭവം; മേയർക്കെതിരെ വ്യാപക പ്രതിഷേധം

By

Published : Sep 9, 2022, 1:45 PM IST

തിരുവനന്തപുരം : ഓണസദ്യ മാലിന്യക്കുപ്പയില്‍ എറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്‌ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്‌തിരുന്നു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.

ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടു. സിഐടിയു മേയർക്ക് കത്ത് നൽകി. മേയറുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമർത്തി എന്നാണ് വിമർശനം. കഴിഞ്ഞ ശനിയാഴ്‌ച ആയിരുന്നു സംഭവം.

Read more: ഓണമാഘോഷിക്കാന്‍ അനുവദിച്ചില്ല; ഓണസദ്യ മലിന്യത്തിൽ വലിച്ചെറിഞ്ഞ് സിഐടിയു പ്രതിഷേധം

തിരുവനന്തപുരം കോര്‍പറേഷന്‍ - ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യയാണ് മാലിന്യക്കുപ്പയിൽ തള്ളിയത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. നടപടി നേരിട്ട തൊഴിലാളികളിൽ ഭൂരിഭാഗവും സിഐടിയുക്കാരാണ്. സംഭവം വിവാദമായതോടെ സിപിഎമ്മും പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുകയാണ്.

ABOUT THE AUTHOR

...view details