കേരളം

kerala

ETV Bharat / state

നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കില്ല; സര്‍ക്കാരിന് തിരിച്ചടി - assembly conflict case

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് തള്ളിയത്.

നിയമസഭ കൈയ്യാങ്കളി കേസ്  തിരുവനന്തപുരം സിജെഎം കോടതി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കെഎം മാണി ബജറ്റ്  ബജറ്റിനിടയിലെ സംഘര്‍ഷം  trivandrum cjm court  assembly conflict case  km mani budget conflict
നിയമസഭ കൈയ്യാങ്കളി കേസ്

By

Published : Sep 22, 2020, 11:58 AM IST

Updated : Sep 22, 2020, 2:42 PM IST

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. കേസ് പിൻവലിക്കാൻ തീരുമാനിച്ചെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനാണ് കോടതിയെ അറിയിച്ചത്. സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹർജി നൽകിയിരുന്നു. 2015 മാർച്ച് 13 ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

Last Updated : Sep 22, 2020, 2:42 PM IST

ABOUT THE AUTHOR

...view details