തിരുവനന്തപുരം:ധനബില്‍ പാസാക്കുന്നതിനായി ഒരു ദിവസത്തേക്ക് നിയമസഭ ചേരുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭ തീരുമാനം എടുക്കും. ധനബില്‍ പാസാക്കുന്നത് അനിവാര്യമായതിനാല്‍ ഒരു ദിവസത്തേക്ക് സഭ ചേരുന്നത് മന്ത്രിസഭ പരിശോധിക്കും. ബില്ല് സബ്‌ജകറ്റ് കമ്മിറ്റിക്ക് വിടാതെ ഒറ്റ ദിവസം കൊണ്ട് പാസാക്കാനാണ് നീക്കം. കൊവിഡ് വ്യാപനം വർധിച്ചതിനാൽ ബിൽ പാസാക്കാനുള്ള സമയപരിധി 150 ദിവസം വരെ നീട്ടാനുള്ള ഓർഡിനൻസ് ഇറക്കുന്നതും സർക്കാർ പരിഗണിനയിലുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും.
ധനബില്‍ പാസാക്കുന്നതിനായി നിയമസഭ ചേരുന്നത് മന്ത്രിസഭ പരിശോധിക്കും - kerala assembly news
ധനബില്‍ പാസാക്കുന്നത് അനിവാര്യമായതിനാല്‍ ഒരു ദിവസത്തേക്ക് സഭ ചേരുന്നത് മന്ത്രിസഭ പരിശോധിക്കും. ബില്ല് സബ്‌ജകറ്റ് കമ്മിറ്റിക്ക് വിടാതെ ഒറ്റ ദിവസം കൊണ്ട് പാസാക്കാനാണ് നീക്കം
ധനബില്‍ പാസക്കല്‍; നിയമസഭ ചേരുന്നത് മന്ത്രിസഭ പരിശോധിക്കും
സ്വർണക്കടത്ത് കേസിൽ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയവും എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രമേയവും കൊണ്ടുവരുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ നീക്കാൻ ഇടയായ സാഹചര്യം മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് ചെയ്യും. ശിവശങ്കറിന് എതിരെ കൂടുതൽ നടപടി വേണമോ എന്നത് സംബന്ധിച്ചും പ്രാഥമിക ചർച്ച നടത്തും.
Last Updated : Jul 15, 2020, 11:31 AM IST