തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കട ഉദ്ഘാടനത്തില്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുത്തതിന് എതിരെ രൂക്ഷ വിമർശനവുമായി സി.ദിവാകരൻ എംഎല്‍എ. സന്ദീപ് നായരുടെ കാർബൺ ഡോക്ടർ വർക്ക് ഷോപ്പ് ഉദ്ഘാടനത്തില്‍ സ്‌പീക്കർ പങ്കെടുത്തതില്‍ പിശക് പറ്റി. തന്‍റെ മണ്ഡലത്തിലെ ഒരു ചെറിയ കടയുടെ ഉദ്ഘാടനത്തിനാണ് സ്‌പീക്കർ പങ്കെടുത്തത്. ഇതില്‍ ശ്രദ്ധക്കുറവ് സംഭവിച്ചതായി സ്‌പീക്കർ തന്നെ സമ്മതിച്ചാണ്. ഇക്കാര്യത്തില്‍ സ്‌പീക്കർക്ക് പിശക് പറ്റാൻ പാടില്ലായിരുന്നുവെന്നും സി.ദിവാകരൻ പറഞ്ഞു.
സന്ദീപിന്‍റെ കട ഉദ്ഘാടനത്തില്‍ സ്‌പീക്കർ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് സി.ദിവാകരൻ - gold smuggling case accuse sandeep nair
സന്ദീപ് നായരുടെ കാർബൺ ഡോക്ടർ വർക്ക് ഷോപ്പ് ഉദ്ഘാടനത്തില്‍ സ്‌പീക്കർ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് സി ദിവാകരൻ എംഎല്‍എ.
സന്ദീപിന്‍റെ കട ഉദ്ഘാടനത്തില്‍ സ്‌പീക്കർ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് സി.ദിവാകരൻ
ഉദ്ഘാടനത്തിന്‍റെ നോട്ടീസില്‍ തന്‍റെ പേരും അടിച്ചിരുന്നു. സംഘാടകർ ഇത് സംബന്ധിച്ച് ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും വലിയ പ്രാധാന്യമുള്ള പരിപാടിയായി തോന്നാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും എംഎല്‍എ പറഞ്ഞു. ആരുടെയെങ്കിലും സമർദ്ദത്തിന് വഴങ്ങിയാണ് സ്‌പീക്കർ ചടങ്ങില്‍ പങ്കെടുത്തത് എന്ന് കരുതുന്നില്ലെന്നും സി.ദിവാകരൻ പറഞ്ഞു.