അമ്പൂരി കൊലപാതകം: രണ്ടാം പ്രതി അറസ്റ്റില്‍ - രാഖി കൊലക്കേസ്
ഒന്നാം പ്രതി അഖിലിന്‍റെ സഹോദരനാണ് അറസ്റ്റിലായ രാഹുല്‍.
rakhi murder
തിരുവനന്തപുരം: രാഖി കൊലക്കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. ഒന്നാം പ്രതി അഖിലിന്‍റെ സഹോദരൻ രാഹുലാണ് അറസ്റ്റിലായത്. കാട്ടാക്കട മലയൻകീഴില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. രാഹുല്‍ കീഴടങ്ങിയെന്ന് അച്ഛൻ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ കീഴടങ്ങിയെന്ന അച്ഛന്‍ രാജന്‍റെ വാദം പൊലീസ് തള്ളിയിരുന്നു.