കേരളം

kerala

ETV Bharat / state

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രതിസന്ധിയില്‍ - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

വിമാനക്കമ്പനികൾ പിന്മാറുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാവുക. ഇത് വിമാനത്താവളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.

വിമാനത്താവളം പ്രതിസന്ധിയില്‍

By

Published : Feb 16, 2019, 9:08 PM IST

തലസ്ഥാനത്ത് നിന്ന് സർവീസ് നടത്തിയിരുന്ന 16 വിമാനകമ്പനിക്കളില്‍ അഞ്ച് എണ്ണം സര്‍വീസ് പൂര്‍ണമായും അവസാനിപ്പിക്കുന്നു. സൗദി എയർലൈൻസ് ,ജെറ്റ് എയർവെയ്സ്, ഫ്ളൈദുബായ് ,സ്പൈസ് ജെറ്റ് എന്നിവയാണ് തിരുവനന്തപുരത്തെ സർവീസുകൾ പൂർണമായും അവസാനിപ്പിക്കുന്നത്.

സൗദി എയർലൈൻസിന് തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ രണ്ടു സർവീസുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഈ സർവീസുകൾ എല്ലാം അവസാനിപ്പിച്ചു. ആഴ്ചയിൽ നാലു ദിവസം ദുബായിലേക്ക് ഉണ്ടായിരുന്ന സർവീസ് ഫ്ളൈദുബൈയും നിർത്തി. ശേഷിക്കുന്ന ദമാമിലേക്കുള്ള സർവീസ് ഈ മാസത്തോടെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഫ്ളൈ ദുബൈ അധികൃതർ.

വിമാനത്താവളം പ്രതിസന്ധിയില്‍
ജെറ്റ് എയർവേസ് തിരുവനന്തപുരത്തുനിന്ന് പൂർണമായും പിന്മാറാനുള്ള ഒരുക്കത്തിലാണ് . ദമാം, ദോഹ, മസ്കറ്റ് സർവീസുകൾ അവർ ഇതിനോടകം നിർത്തി. സ്പൈസ് ജെറ്റും സർവീസുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയാണ്. ഫെബ്രുവരി 22ന് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ അവസാനിപ്പിക്കും. തിരുവനന്തപുരം വിമാനത്താവളത്തെ തകർക്കാനുള്ള സംഘടിത ശ്രമത്തിന്‍റെ ഭാഗമാണ് വിമാനക്കമ്പനികളുടെ പിന്മാറ്റമെന്നാണ് ജീവനക്കാരുടെ ആരോപണം.

നഷ്ടത്തെ തുടർന്നാണ് പിന്മാറുന്നത് എന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം. എന്നാൽ സമ്മർദ്ദത്തെ തുടർന്നാണ് നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന സൗദി എയർലൈൻസും ഫ്ളൈ ദുബൈയും സർവീസ് അവസാനിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. അതേസമയം ഇരുകമ്പനികളും കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ എത്രയും വേഗം ഉണ്ടാവണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ABOUT THE AUTHOR

...view details