കോവിഡ് പോരാളികൾക്ക് ആദരമൊരുക്കി കടലിന്‍റെ മക്കൾ
തിരുവനന്തപുരം വേളി ബീച്ചിൽ കരയിലും കടലിലും ബലൂൺ പറത്തിയാണ് ആദരമർപ്പിച്ചത്. മത്സ്യ തൊഴിലാളികളായ പുരുഷന്മാർ കടലിൽ നിലയുറപ്പിച്ച വള്ളങ്ങളിൽ നിന്നും ബലൂണുകൾ പറത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കരയിൽ നിന്ന് ബലൂണുകൾ പറത്തി.
കോവിഡ് പോരാളികൾക്ക് ആദരമൊരുക്കി കടലിന്‍റെ മക്കൾ
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും ശുചീകരണ തൊഴിലാളികൾക്കും ഐക്യദാർഢ്യവും ആദരവുമായി മത്സ്യ തൊഴിലാളികൾ. വേളി ബീച്ചിൽ കരയിലും കടലിലും ബലൂൺ പറത്തിയാണ് ആദരമർപ്പിച്ചത്. മത്സ്യ തൊഴിലാളികളായ പുരുഷന്മാർ കടലിൽ നിലയുറപ്പിച്ച വള്ളങ്ങളിൽ നിന്നും ബലൂണുകൾ പറത്തിയപ്പോൾ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കരയിൽ നിന്നാണ് ബലൂണുകൾ പറത്തിയത്. വേളി ഇടവക വികാരി ഫാ. യേശുദാസ് ആദരം ഉദ്ഘാടനം ചെയ്തു.