തിരുവനന്തപുരം: ആദിവാസി വീട് നിർമാണം തടഞ്ഞ പി വി അൻവർ എം എൽ എയുടെ നടപടി നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ചയാകും. സിപിഐയാണ് വിഷയം യോഗത്തിൽ ഉന്നയിക്കുക. പി വി അൻവറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് രംഗത്തെത്തിയത്. വഴിവിട്ട കാര്യങ്ങൾക്ക് പി വി അൻവർ നിർബന്ധിക്കുന്നുവെന്നും വഴങ്ങാത്തതിനാൽ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് കലക്ടറുടെ വെളിപ്പെടുത്തൽ.
അൻവറിന് എതിരെ സിപിഐ; കലക്ടറുടെ വെളിപ്പെടുത്തല്‍ ചർച്ചയാകും - LDF meeting
വഴിവിട്ട കാര്യങ്ങൾക്ക് പി വി അൻവർ നിർബന്ധിക്കുന്നുവെന്നും വഴങ്ങാത്തതിനാൽ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് കലക്ടറുടെ വെളിപ്പെടുത്തൽ.

ആദിവാസി വീട് നിർമാണം; പി വി അൻവർ എംഎൽഎയുടെ നടപടി എൽഡിഎഫ് യോഗത്തിൽ ചർച്ചയാകും
പ്രളയ പുനരധിവാസത്തിന്‍റെ ഭാഗമായി പി വി അൻവറിന്‍റെ നേതൃത്വത്തിലുള്ള റീബിൽഡ് നിലമ്പൂർ പദ്ധതിക്ക് 12 ഏക്കർ ഭൂമി സൗജന്യമായി ലഭിച്ചിരുന്നു. ഈ ഭൂമി സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ പി വി അൻവർ നിർബന്ധിച്ചു എന്നാണ് കലക്ടറുടെ വെളിപ്പെടുത്തൽ. അതേസമയം കലക്ടർക്ക് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി. വിഷയത്തിൽ അൻവറിനോടുള്ള എതിർപ്പ് സംസ്ഥാന നേതൃത്വത്തെ സിപിഐ ജില്ലാ നേതൃത്വം ധരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.