കേരളം

kerala

ETV Bharat / state

കുളത്തൂരിലും മരം മുറി വിവാദം: ആഞ്ഞിലിത്തടികൾ കടത്തിയതായി പരാതി - kulathoor

നഗരസഭ ഉദ്യോഗസ്ഥരെത്തി മുറിച്ച തടികൾ ഇനം തിരിച്ച് , വില നിശ്ചയിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് മുമ്പാണ്‌ തടികൾ കടത്തിയത്

കുളത്തൂരിലും മരം മുറി വിവാദം  ആഞ്ഞിലിത്തടികൾ കടത്തിയതായി പരാതി  ആഞ്ഞിലിത്തടികൾ  tree-felling-controversy  kulathoor  tree-felling-controversy in kulathoor
കുളത്തൂരിലും മരം മുറി വിവാദം: ആഞ്ഞിലിത്തടികൾ കടത്തിയതായി പരാതി

By

Published : Jun 16, 2021, 9:34 PM IST

തിരുവനന്തപുരം : അപകട ഭീഷണിയായി നിന്ന വർഷങ്ങൾ പഴക്കമുള്ള ആഞ്ഞിലി മരം സ്ഥലവാസികളുടെ നിരന്തര പരാതിയെ തുടർന്ന് നഗരസഭ മുൻകൈ എടുത്ത് മുറിച്ചു മാറ്റിയെങ്കിലും വിലപിടിപ്പുള്ള തടികൾ കടത്തിയതായി പരാതി. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം.

read more: എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്ഇബിസി സംവരണ പട്ടികയിൽ ഉൾപ്പെടുത്തും

കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം മെെനർ ഇറിഗേഷന്‍റെ ഉടമസ്ഥതയിലുള്ള തെറ്റിയാറിന്‍റെ കരയിൽ നിന്ന ആഞ്ഞിലി മരമാണ് നഗരസഭ വികസന സ്റ്റാന്‍റിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ജിഷാ ജോണിന്‍റെ നേതൃത്വത്തിൽ മുറിച്ചു മാറ്റിയത്.

മരം മുറിക്കുമ്പോൾ ബന്ധപ്പെട്ട നഗരസഭ ഉദ്യേഗസ്ഥർ ആരും ഉണ്ടായിരുന്നില്ല. നഗരസഭ ഉദ്യോഗസ്ഥരെത്തി മുറിച്ച തടികൾ ഇനം തിരിച്ച് , വില നിശ്ചയിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് മുമ്പാണ്‌ തടികൾ കടത്തിയത്. മരം മുറിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ അനുമതിയും വാങ്ങിയിട്ടില്ല.

സംഭവത്തിൽ ദുരൂഹതയും ഗൂഡാലോചനയും ആരോപിച്ച് കോൺഗ്രസ് പൗണ്ട് കടവ് വാർഡ് കമ്മറ്റി സംഭവത്തിൽ സമഗ്ര അന്വഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. തടികൾ മോഷണം പോയതായി കാണിച്ച് നഗരസഭ സെക്രട്ടറിയും വാർഡ് കൗൺസിലറും തുമ്പ പൊലീസിൽ പരാതി നൽകി.

ABOUT THE AUTHOR

...view details