തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവാദത്തില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. മരംമുറിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയ ബെന്നിച്ചന്‍ തോമസ് ഐഎഫ്എസിനെ സസ്‌പെന്‍ഡ് ചെയ്തതിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ് എ.കെ മൊഹന്തി കത്തയച്ചു.
Suspension of Bennichen Thomas:ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കേന്ദ്രത്തെ അറിയിക്കണമെന്നതാണ് ചട്ടം. എന്നാല്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത് കേന്ദ്രസര്‍ക്കാരിനെ ഇതുവരെ അറിയിച്ചില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡര്‍ അതോറിറ്റിയായ കേന്ദ്രത്തിന് സസ്‌പെന്‍ഷനിലേക്കു നയിച്ച കാരണങ്ങള്‍ അറിയില്ലെന്നും എത്രയും വേഗം ഇതു സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാനും കത്തില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.