തിരുവനന്തപുരം:നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേയ്‌ക്ക് മരം കടപുഴകി വീണു. കാർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലയിൽകീഴ് സ്വദേശി സജുവാണ് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആകാശവാണിക്കു സമീപം ഡിപിഐ ജംങ്ഷനിൽ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.
മരം കാറിന് മുകളിലേയ്‌ക്ക് വീണു; കാർ യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു - tree fell upon car near bhaktivilasam quarters
തിരുവനന്തപുരത്ത് ആകാശവാണിക്കു സമീപം ഡിപിഐ ജങ്ഷനിൽ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം നടന്നത്.
മരം കാറിന് മുകളിലേക്ക് വീണു
പൊലീസ് ഉദ്യോഗസ്ഥരുടെ ഭക്തിവിലാസം ക്വാർട്ടേഴ്‌സ് വളപ്പിലെ കൂറ്റൻ മരമാണ് റോഡിലേക്ക് പതിച്ചത്. റോഡിൽ വാഹനത്തിരക്ക് കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. പൊലീസും ഫയർഫോഴ്‌സുമെത്തി മരച്ചില്ലകൾ നീക്കം ചെയ്‌ത് ഗതാഗതം പുനസ്ഥാപിച്ചു.